മുഖത്ത് ബൂട്ടുകൊണ്ട് ചവിട്ടി, കാലുകൾ ചുമരിനോട് ചേർത്ത് ബെൽറ്റുകൊണ്ട് അടിച്ചു, യുവാവിനെ ക്രൂരമായി പീഡിപ്പിച്ച് പൊലീസ്, വീഡിയോ

Webdunia
വെള്ളി, 10 ജനുവരി 2020 (14:01 IST)
മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ അതി ക്രൂരമായി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. യുപിയിലെ ഡിയോറയിൽ മഹൻ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. യുവാവ് മൊബൈൽഫോൻ മോഷ്ടിച്ചു എന്ന അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ ക്രൂര നടപടി. 
 
സുമിത് ഗോസ്വാമി എന്ന യുവാവിനാണ് പൊലീസിൽ നിന്നു ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. സ്റ്റേഷനിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്. ഒരു പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് യുവാവ് മുഖത്ത് ചെവിട്ടിപ്പിടിന്നതും മറ്റൊരാൾ കാലുകൾ ചുമരിലേക്ക് ഉയർത്തി ബെൽൽറ്റുകൊണ്ട് മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കാൻ തുടങ്ങിയതോടെ സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിക്കുകയും. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article