കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്ക്ക് അത് വ്യക്തമായതാണ്. ബൗളിങ് നിരയിൽ പരുക്കിന് ശേഷം തിരികെ എത്തിയ ജസ്പ്രിത് ബുമ്ര താളം കണ്ടെത്താൻ വൈകുന്നത് ഒഴിച്ചാൽ ഇന്ത്യൻ നിരയിൽ എല്ലാവരും മികച്ച ഫോമിൽ തന്നെയാണ്. 20ആം ഓവറിൽ 3 ഫോറുകൾ അടക്കം 12 റൺസാണ് ബുമ്ര വിട്ടുനൽകിയത്. എന്നാൽ നവ്ദീപ് സെയ്നി മികച്ച ഫോമിലാണ് എന്നത് കോഹ്‌ലിക്ക് ആശ്വാസമാണ്. കഴിഞ്ഞ മത്സരത്തിലെ വിജയവും ടീമിനെ മികച്ച പ്രകടനവും ഇന്ത്യക്ക് മുതൽക്കൂട്ടാകും.