23കാരി കടലിൽ നീന്തുന്നതിനിടയിൽ ഒരുകൂട്ടം ഡോൾഫിനുകൾ ഒപ്പം ചേരുകയായിരുന്നു. നാൽപ്പതോളം ഡോൾഫിനുകളാണ് യുവതിക്ക് കൂട്ട് ചേർന്നത്. അതുവരെ വേഗത്തിൽ നീന്തിയെത്തിയ ഡോൾഫിൻ കൂട്ടം പിന്നീടങ്ങോട്ട് യുവതിക്കൊപ്പം പതിയെ ആണ് നീന്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.