മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ ഏളുപ്പമാണ്, പക്ഷെ സത്യൻ അന്തിക്കാടിനെ പോലുള്ള നിഷ്‌പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്: ഹരീഷ് പേരടി

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (12:00 IST)
സംവിധായകൻ സത്യൻ ആന്തിക്കാട് മാതൃഭൂമിയ്ക്ക് വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ശബരിമല യുവതീ പ്രവേശനം ഉൾപ്പടെയുള്ള വിഷങ്ങൾ ഈ അഭിമുഖത്തിൽ സംസാരിയ്ക്കപ്പെട്ടു എന്നതാണ് അതിന് പ്രധാന കാരണം. ഇപ്പോഴിതാ അഭിമുഖത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സത്യൻ അന്തിക്കാടിനെ വിമർശിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് നടൻ ഹരീഷ് പേരടി.    
 
'മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്. അത് ആർക്കും പറ്റും. പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്. പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും, വിജയനേയും, ബാലഗോപാലനേയും, അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ, നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ. ഇത്തരം രാഷ്ട്രീയ കുറക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും' എന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു. 
 

കുറിപ്പിന്റെ പൂർണരൂപം

 
മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്...അത് ആർക്കും പറ്റും...പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ  നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്...പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും, വിജയനേയും, ബാലഗോപാലനേയും, അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ ... നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റക്കാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും...കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരൻമാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരൻ ...സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരൻ...സന്ദേശം സിനിമയുടെ പേരിൽ ശ്യാം പുഷ്കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാൻ ഈ അവസരത്തിൽ പിൻവലിക്കുന്നു...

അനുബന്ധ വാര്‍ത്തകള്‍

Next Article