ഗൂഗിൾ ഡ്രൈവിൽ നിർണായക വിവരങ്ങൾ, സ്വപ്ന പ്രമുഖരുമായി നടത്തിയ ചാറ്റുകൾ വീണ്ടെടുത്ത് എൻഐഎ

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (10:14 IST)
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയെ ചാറ്റുകൾ എൻഐഎ വീണ്ടെടുത്തു. ചാറ്റുകളുടെ സ്ക്രീൻ‌ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇവയാണ് എൻഐഎ സംഘം വീണ്ടെടുത്തത്. ചാറ്റുകൾ പിന്നീട് ബ്ലാക്‌മെയിലിങ്ങിനായി ഉപയോഗപ്പെടുത്താൻ സൂക്ഷിച്ചിരുന്നതാവാം എന്നാണ് എൻഐഎ കരുതുന്നത്. 
 
സംസ്ഥാനത്തെ ഉന്നതരുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങൾ ഈ ചാറ്റിൽ നിന്നും ലഭിച്ചതായാണ് സൂചനകൾ. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങിന് പോയിരുന്നു എന്നും വിവരമുണ്ട്. കുടുംബാംഗങ്ങളുമായി മനപ്പൂർവം തന്നെ സ്വപ്ന ബന്ധം സ്ഥാപിയ്ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഇക്കാര്യങ്ങളെല്ലാം എൻഐഎയുടെ കേസ് ഡയറിയിൽ രേഖപ്പെടുത്തിയതായാണ് വിവരം. സ്വപ്നയും സരിത്തും, സന്ദിപും ഒരു മന്ത്രിയുടെ വീട്ടിൽ നിരന്തരം സന്ദർശനം നടത്തിയിരുന്നു എന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍