വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡനമല്ല: ബോംബെ ഹൈക്കോടതി

Webdunia
തിങ്കള്‍, 25 ജനുവരി 2021 (09:20 IST)
മുംബൈ: ശരീരഭാഗങ്ങൾ പരസ്‌പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗീക പീഡന കുറ്റമല്ല എന്ന് ബോബെ ഹൈക്കോടതി. പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച മുപ്പത്തിയൊന്നുകാരനെ മൂന്നു വർഷം ശിക്ഷിച്ച സെഷൻസ് കൊടതി വിധി റദ്ദാക്കിക്കൊണ്ടാണ് ബോബെ ഹൈക്കോടതിയുടെ വിധി. ജനുവരി 19നാണ് കോടതി വിധി പ്രസ്താവിച്ചത്. 2018ൽ നാഗ്പൂരിലാണ് കേസിനാസ്പദമായ സംഭവം. പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് പെൺക്കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മാറിടത്തിൽ സ്പർശിയ്ക്കുകയും വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിയ്ക്കുകയും ചെയ്തു എന്നാണ് കേസ്. എന്നാൽ മേൽ വസ്ത്രം മാറ്റതെ മാറിടത്തിൽ സപർശിച്ചതിനെ ലൈംഗിക അതിക്രമമായി കാണനാകില്ല എന്നും ഐപിസി 354 പ്രകാരം പെൺകുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിന് പ്രതിയ്ക്കെതിരെ കേസെടുക്കാം എന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഈ വകുപ്പ് പ്രകാരം ഒരു വർഷം മാത്രമാണ് പരമാവധി ശിക്ഷ.  

അനുബന്ധ വാര്‍ത്തകള്‍

Next Article