സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് സാക്ഷി മഹാരാജ്

ശ്രീനു എസ്
തിങ്കള്‍, 25 ജനുവരി 2021 (09:04 IST)
സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഒരു റാലിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേതാജിയുടെ 125മത് പിറന്നാള്‍ ദിനം രാജ്യം ശനിയാഴ്ച ആഘോഷിച്ചിരുന്നു. ഈ അവസരത്തിലാണ് സാക്ഷിമഹാരാജിന്റെ വിവാദ പ്രസ്താവന. മഹാത്മ ഗാന്ധിക്കോ ജവഹല്‍ലാല്‍ നെഹ്‌റുവിനോ അദ്ദേഹത്തിന്റെ പ്രശസ്തിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും എംപി പറഞ്ഞു.
 
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ സുഭാഷ് ചന്ദ്രബോസ് പ്രധാന പങ്കാണ് വഹിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ മരണം എന്തുകൊണ്ടാണ് ഇത്രയും ദുരൂഹത നിറഞ്ഞ് ഇപ്പോഴും അറിയപ്പെടുന്നത്. സത്യം എന്നായാലും പുറത്തുവരും-സാക്ഷി മഹാരാജ് പറഞ്ഞു.
Next Article