ഹൈവേയിൽ കാർയാത്രികന്റെ മുന്നിലേക്ക് പറന്നിറങ്ങി വിമാനം, വീഡിയോ !

Webdunia
ശനി, 25 മെയ് 2019 (18:18 IST)
നമ്മൾ കാറിൽ സഞ്ചരിക്കുന്നതിനിടെ തൊട്ടുമുന്നിൽ വിമാനം ലാൻഡ് ചെയ്താൽ എങ്ങനെയിരിക്കും. എങ്കിൽ അത്തരം ഒരു ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. അമേരിക്കയിലെ മയാമിയിലാണ് സംഭവം. ഹൈവേ 27ലൂടെ ഡ്രൈവ് ചെയ്യുന്നതിനിടെ കാറിന് തൊട്ടുമുന്നിലേക്ക് വിമാനം പറന്നിറങ്ങുകയായിരുന്നു.
 
യന്ത്ര തകാരാറുമൂലം അടിയന്തര സാഹചര്യത്തെ തുടർന്നാണ് വിമാനം ഹൈവേയിൽ ഇറക്കിയത്. കാർ യാത്രികൺ പെട്ടന്ന് ബ്രേക്കിട്ടതിനാൽ അപക്ടം ഒഴിവയി. സംഭവിക്കുന്നത് എന്തെന്ന് ആദ്യം വിശ്വസിക്കാനായില്ല എന്ന് കാറിലെ യാത്രികൻ പറയുന്നു. ഇയാൾ ഫോണിൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
 
വിമാന്നം കാറിനു മുന്നിൽ പറന്നിറങ്ങി കുറച്ചുദൂരം സഞ്ചരിച്ച ശേഷം റോഡിനരികിലെ സുരക്ഷിതമായ സ്ഥലത്ത് നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പറക്കുന്നതന്നിടെ യന്ത്രത്തകരാറ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിമാനം ഹൈവേയിൽ ഇറക്കിയത് എന്ന് പൈലറ്റ് വ്യക്തമാക്കി. സെസ്നയുടെ ചെറുവിമാനമാണ് അടിയന്തരമായി ഹൈവേയിൽ പറന്നിറങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article