theroyalhousehold.tal.net എന്ന കൊട്ടാരത്തിന്റെ വെബ്സൈറ്റിലാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊൺറ്റ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നൽത്. രൺറ്റ് ലക്ഷം രൂപ മാസ ശമ്പളം, സർക്കാർ ജോലിക്ക് സമാനമായ ജോലി, ബക്കിങ് ഹാം കൊട്ടാരത്തിനകത്ത് തന്നെ ഓഫീസ്, അവിടെ നിന്നുതന്നെ ഭക്ഷണം ജോലി ലഭിക്കുന്നയാൾക്ക് രാജയോഗം തന്നെ. തിങ്കൾ മുതൽ വെള്ളിവരെ 37.5 മണിക്കൂർ ജോലി ചെയ്താൽ മതി.
ആദ്യ അറുമസം പ്രോബേഷൻ പിരീഡ് ആയിരിക്കും. അതിന് ശേഷം പി എഫ് ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 33 ദിവസം വാർഷിക അവധിയും ഉണ്ടാകും. ഉദ്യോഗാർത്ഥിക്ക് വേൺറ്റ യോഗ്യതകളെ കുറിച്ചും കൃത്യമായി പറയുന്നുണ്ട്. എഡിറ്റിംഗ്-ഫോട്ടോഗ്രാഫി എന്നിവയിൽ പർജ്ഞാനം വേണം. ക്രിയേറ്റീവായി ഏഴുതാൻ കഴിവുള്ള ആളായിരിക്കണം. പുതിയ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കണം എന്നിവയാണ് പ്രധാനമായും വേണ്ട യോഗ്യത. ഈ യോഗ്യതകൾ ഉള്ള ആർക്കും അപേക്ഷിക്കാം.
സാമൂഹ്യ മധ്യമങ്ങളിലൂടെ എലിസബത്ത് രാജ്ഞിയുടെ ജനശ്രദ്ധ ഉയർത്തുക എന്നതാണ് ബക്കിങ് ഹാം കൊട്ടാര ഇത്തരം ഒരു നീക്കം കൊണ്ട് ലക്ഷ്യം വക്കുന്നത്. രാജ്ഞിയുടെയും കൊട്ടാരത്തിന്റെയും പ്രവർത്തനങ്ങളെ ജനങ്ങളിലേക്കും ലോകത്തിനുമുന്നിലും കൃത്യമായി അവതരിപ്പിക്കാൻ സോഷ്യൽ മീഡിയയെ ഫലപ്രദമായിഉപയോഗപ്പെടുത്തുക എന്നതാണ് ഉദ്ദേശം.