എട്ടുവയസുകാരന്റെ ബൈക്കോട്ടം വൈറൽ; രക്ഷിതാക്കൾക്ക് കിട്ടിയ പിഴ 30,000 രൂപ, വീഡിയോ !

Webdunia
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (14:37 IST)
സെപ്തംബർ ഒന്നുമുതൽ നിലവിൽവന്ന പുതിയ മോട്ടോർ വാഹന നിയമത്തിൽ തൊട്ടാൽ പൊള്ളുന്നതാണ് കുറ്റകൃത്യങ്ങൾക്കുള്ള പിഴ തുക. എന്നിട്ടും നിയമം അനുസരിക്കാൻ പലരും തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. എട്ടു വയസുകാരൻ ബൈക്ക് ഓടിച്ച വീഡിയോ വൈറലായതോടെ എട്ടിന്റെ പണി തന്നെ ലഭിച്ചിരിക്കുകയാണ് മാതാപിതാക്കൾക്ക്.
 
ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം, എട്ടു വയസുകാരൻ ബൈക്കോടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായതോടെ പൊലീസ് മാതാപിതാക്കൾക്ക് മേൽ പിഴ ചുമത്തുകയായിരുന്നു. ബൈക്കിന്റെ ബ്രേക്കിലേക്കുപോലും കാൽ എത്താത്ത കുട്ടിയെയാണ് രക്ഷിതാക്കൾ ബൈക്കോടിക്കാൻ അനുവദിച്ചത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഷാനു എന്നാണ് കുട്ടിയുടെ പേര് എന്നും. കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു എന്നും പൊലീസ് വ്യക്തമാക്കി. 
 
കുട്ടി വാഹനം ഓടിച്ചതിന് 25,000 രൂപയും, കുട്ടിയെ വാഹനം ഓടിക്കാൻ അനുവദിച്ചതിന് 5000 രൂപയും ചേർത്ത് 30,000 രൂപയാണ് പൊലീസ് പീഴ ചുമത്തിയിരിക്കുന്നത്. കേസ് കോടതിയിലേക്ക് നീങ്ങും എന്നതിനാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. പ്രായ പൂർത്തിയാവത്ത കുട്ടി ബൈക്ക് ഓടിച്ചാൽ മതാപിതാക്കളിൽനിന്നും പിഴ ഇടാക്കാനും ജയിൽ ശിക്ഷ നൽകാനും പുതിയ മോട്ടോർ വാഹന നിയമം നിശ്കർശിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article