10,000 അടി ഉയരത്തിൽ വിമാനത്തിന്റെ എഞ്ചിൻ കവർ തകർന്ന് ആടി ഉലഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ, വീഡിയോ !

ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (14:10 IST)
യാത്രക്കാരെ ആകെ ഭീതിയിലാഴ്ത്തിയ സംഭവമാണ് യുണൈറ്റഡ് എയർലൈസിന്റെ യുഎ 293 വിമാനത്തിൽ ഉണ്ടായത്. പറന്നുയർന്നതിന് പിന്നാലെ വിമാനനത്തിന്റെ എഞ്ചിൻ കവർ തകർന്ന് ആടി ഉലയുകയായിരുന്നു. ഡെൻവറിൽനിന്നും ഒർലാൻഡോയിലേക്കുള്ള വിമാനം 10,000 അടി മുകളിൽ എത്തിയപ്പോഴായിരുന്നു സംഭവം. 
 
യുണൈറ്റഡ് എയ‌വെയ്സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇടത്തെ എഞ്ചിൻ കവർ തകർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് ഡെൻവറിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
 
എഞ്ചിൻ കവർ മുഴുവനായും വേർപ്പെട്ട് വിമാനത്തിന്റെ ബോഡിയിൽ ഇടിച്ചിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാവുമായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇത് സംഭവിക്കാതിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും എന്ന് യുണൈറ്റഡ് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.  

#United Airlines, a #Boeing 737-800 (reg. N27239), flight #UA292 departed from #Denver at around 8:00am for #Orlando when the left hand engine suffered an issue, the crew decided to return back to Denver.
*Video: Bobby Lewis#flightmodeblog #flightmode #aviation #avgeek #B737 pic.twitter.com/svMCBOaaqb

— FlightMode (@FlightModeblog) September 29, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍