ഭാവനയ്ക്ക് പിന്നാലെ ദേവനും?!- അമ്മയെ ഞെട്ടിച്ച് ദേവൻ!

Webdunia
വെള്ളി, 29 ജൂണ്‍ 2018 (10:42 IST)
ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന താരമാണ് ദേവന്‍. സഹനടനായും വില്ലനായും ദേവൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ, പിന്നീട് തെലുഗിലേക്കും തമിഴിലേക്കും ചുവടുമാറ്റിയ അദ്ദേഹം മലയാള ചിത്രങ്ങളിലെ അപൂര്‍വ്വസാന്നിദ്ധ്യമായി മാറി. 
 
ഇപ്പോഴിതാ മലയാളം വിട്ടതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. മറ്റു ഭാഷകളിലേക്ക് പോകാന്‍ കാരണം ഇവിടുത്തെ പല സിനിമകളില്‍ നിന്നും തഴയപ്പെട്ടതിനാലാണെന്ന് അദ്ദേഹം പറയുന്നു. മുൻ‌നിര നായകന്മാർ കാരണം പല വേഷങ്ങളും തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ദേവൻ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. 
 
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന നടന്‍മാരുണ്ട്. പക്ഷേ അവര്‍ കയറിവരുമ്പോള്‍ എവിടേയോ ഒരു ബ്രേക്ക് വരുന്നുണ്ട്. വലിയ നടന്‍മാര്‍ സിനിമകളില്‍ ഇടപെടുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. ‘വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്‍മാരും സൂപ്പർ താരങ്ങളുമാണെന്ന് ദേവൻ പറയുന്നു.
 
കഴിഞ്ഞ ദിവസം നടി ഭാവനയും ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. നടൻ ദിലീപ് തന്റെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് ഭാവന ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ഈ വിഷയത്തിൽ പ്രതികരിക്കുമെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article