സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ രണ്ട് തകര്‍പ്പന്‍ ഫോണുകളുമായി വിവോ !

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (09:10 IST)
രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകളുമായി വിവോ. വിവോ X 20, X 20 പ്ലസ് എന്നീ ഫോണുകളാണ് ചൈനയില്‍ നടന്ന ഇവന്‍റില്‍ വിവോ അവതരിപ്പിച്ചത്. 85.3%, 86.11% എന്നിങ്ങനെയുള്ള സ്ക്രീന്‍-ടൂ-ബോഡി റേഷ്യോയിലാണ് ഈ ഫോണുകള്‍ എത്തുന്നത്. റോസ് ഗോള്‍ഡ്, ബ്ലാക്ക് എന്നീ വേരിയന്‍റുകളിലാണ് ഫോണുകള്‍ ലഭിക്കുക. 
 
ഡ്യുവല്‍ റിയര്‍ ക്യാമറയാണ് രണ്ടുഫോണിലും നല്‍കിയിട്ടുള്ളത്. കൂടാതെ ഫിങ്കര്‍പ്രിന്‍റ്സ്കാനര്‍ സൌകര്യവും ഫോണിലുണ്ട്. വിവോ X20യുടെ 64ജിബി വേരിയന്‍റിന് ഏകദേശം 29,500 രൂപയും 128ജിബി വേരിയന്റിന് 33,500 രൂപയും വിവോ X20 പ്ലസ് 64ജിബി വേരിയന്‍റിന് ഏകദേശം 34,500 രൂപയുമാണ് വില.

അനുബന്ധ വാര്‍ത്തകള്‍

Next Article