24 മെഗാപിക്സല്‍ ഇരട്ട ക്യാമറ, 256ജിബി സ്റ്റോറേജ് !; വിവോ എക്സ്20 വിപണിയിലേക്ക്

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (10:25 IST)
ക്യാമറ ഫംഗ്ഷന് പ്രാമുഖ്യം നല്‍കുന്ന പുതിയ സ്മാര്‍ട്ട്ഫോണുമായി വിവോ. 24 മെഗാപിക്സല്‍ വീതമുള്ള രണ്ടു ക്യാമറകള്‍ ഉള്‍പ്പെടുന്ന ഫോണുമായാണ് വിവോ വിപണിയിലേക്കെത്തുന്നത്. വിവോ എക്സ്20 എന്ന പേരിലാണ് പുതിയ മോഡല്‍ എത്തുക.
 
ക്യാമറ പ്രേമികളെ മുന്നില്‍ കണ്ടുകൊണ്ട് സെപ്റ്റംബര്‍ 21ന് ചൈനയില്‍ പുറത്തിറക്കുന്ന ഈ ഫോണ്‍ പിന്നീടായിരിക്കും വിവിധ രാജ്യങ്ങളില്‍ വില്‍പനയ്ക്കെത്തുക. ഐഫോണ്‍ 7 പ്ലസ്സില്‍ ഉള്ളതുപോലെ ഇരട്ട റിയര്‍ ക്യാമറകളാണ് ഇതിലും സജ്ജീകരിച്ചിരിക്കുന്നത്. 
 
5.8 ഇഞ്ച് ഫുള്‍ എച്ച്‌ ഡി ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 ഒക്ടാ കോര്‍ പ്രോസസര്‍, ആറ് ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ വര്‍ധിപ്പിക്കാവുന്ന  64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3500 എംഎഎച്ച്‌ ബാറ്ററി, ആന്‍ഡ്രോയ്ഡ് നോഗട്ട് 7.1 ഒ എസ് എന്നീ ഫീച്ചറുകളും വിവോ എക്സ് 20 സ്മാര്‍ട്ട്ഫോണില്‍ ഉണ്ടായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍