മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയെ താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് നടനും എം പിയുമായ സുരേഷ് ഗോപി. അദ്ദേഹത്തെ എന്തിനൊക്കെ സഹായിച്ചു എന്ന കാര്യങ്ങള്‍ താന്‍ പറയില്ലെന്നും അത് അദ്ദേഹമാണ് വെളിപ്പെടുത്തേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എ കെ ആന്റണി വലിയ മനുഷ്യനാണ്. സെക്രട്ടറിയേറ്റിനു മുന്നില്‍ ആദിവാസികള്‍ സമരം ചെയ്തപ്പോള്‍ അവരുടെ ആവശ്യങ്ങള്‍ നടത്തികൊടുത്തു. അവരോടോപ്പം നിന്നു. ആ സമയത്ത് ആദിവാസികളുടെ ഭൂസമര പ്രശ്നങ്ങള്‍ അദ്ദേഹവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും എം പി വ്യക്തമാക്കി.
തിരുവനന്തപുരത്ത് ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഭൂസമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിച്ചിട്ട് ശബരിമലയിലെ താന്ത്രിമുഖ്യന്‍ ആകണമെ ന്ന് സുരേഷ് ഗോപി അടുത്തിടെ പറഞ്ഞത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.