പക്ഷേ അത് പെന്‍ഷന്‍ സ്‌കീമിന്റെ ഭാഗമാണ്. 60 വയസ്സു കഴിഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആണിത്. അവര്‍ നിക്ഷേപിക്കുന്ന തുക അനുസരിച്ചായിരിക്കും ഈ പെന്‍ഷന്‍. എന്തൊക്കെയാണ് ഇ-ശ്രം കാര്‍ഡിന്റെ മറ്റ് ആനുകൂല്യങ്ങള്‍ എന്ന് നോക്കാം. കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ്.
കൂടാതെ ആയുഷ്മാന്‍ ഭാരതത്തിന്റെ കീഴില്‍ 5 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കും. കാര്‍ഡ് ഉടമകളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വനിതാ തൊഴിലാളികള്‍ക്ക് ഗര്‍ഭകാലയളവിലെ സഹായം, പെന്‍ഷന്‍ എന്നിവയാണ് മറ്റാനുകൂല്യങ്ങള്‍.