നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം ക്രിസ്മസ് ആഘോഷം നടക്കുമ്പോഴാണ് സംഭവം. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹക്കാണ് ക്ലാസ് മുറിയില്‍ വച്ച് പാമ്പിന്റെ അടിയേറ്റത്.