കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി അന്വേഷിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെന്നു കയറിയത് എക്‌സൈസ് ഓഫീസില്‍; വണ്ടികള്‍ പിടിച്ചിട്ടിരിക്കുന്നത് കണ്ടെപ്പോള്‍ വര്‍ക്ക്‌ഷോപ്പാണെന്ന് കരുതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (12:56 IST)
കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി അന്വേഷിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെന്നു കയറിയത് എക്‌സൈസ് ഓഫീസിന്റെ പിന്നില്‍. അടിമാലി എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് ഓഫീസിന്റെ പിറകുവശത്തു കൂടി ചെന്നാണ് ബീഡി ചോദിച്ചത്. പിന്നിലൂടെ പോയതിനാല്‍  വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെ ബോര്‍ഡ് കാണാന്‍ സാധിച്ചിരുന്നില്ല. തൃശ്ശൂരിലെ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോയ വിദ്യാര്‍ത്ഥികളില്‍ ചിലരാണ് എക്‌സൈസിന്റെ പിടിയിലായത്. പിന്നിലൂടെ മുറിക്കുള്ളില്‍ എത്തിയപ്പോള്‍ യൂണിഫോമില്‍ ഇരുന്നവരെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. 
 
ഒരു വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കൈവശം ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ കണ്ടപ്പോള്‍ വര്‍ക്ക്‌ഷോപ്പ് ആണെന്ന് ധരിച്ചാണ് കുട്ടികള്‍ കയറിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍