ആലുവ പോലീസ് സ്റ്റേഷന്റെ രണ്ടാം നിലയില്‍ നിന്ന് ജനല്‍ തുറന്ന് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു. എറണാകുളം മൂക്കന്നൂര്‍ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ ഡോറിന്റെ വാതില്‍ തുറന്നാണ് 22 കാരനായ പ്രതി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ലം പാലത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു അപകടം.