നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

അഭിറാം മനോഹർ

വെള്ളി, 22 നവം‌ബര്‍ 2024 (11:01 IST)
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സിനിമ സീരിയല്‍ നടനായ അധാപകന്‍ അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശി മുക്കണ്ണന്‍ അബ്ദുല്‍ നാസര്‍(നാസര്‍ കറുത്തേനി) ആണ് അറസ്റ്റിലായത്. എല്‍ പി വിഭാഗം അധ്യാപകനായ 55കാരനായ നാസര്‍ തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
 
 വണ്ടൂര്‍ കാളികാര്‍ റോഡില്‍ അധ്യാപക സ്വകാര്യ മുറിയുണ്ട്. ഇവിടെ വെച്ചായിരുന്നു പീഡനം. പീഡനവിവരം സുഹൃത്തുക്കള്‍ വഴിയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതിനെ തുടര്‍ന്ന് കുട്ടി സ്‌കൂളില്‍ കൗണ്‍സലിംഗിന് വിധേയമായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ ഇയാള്‍ പോലീസില്‍ കീഴടങ്ങി. 
 
 ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി,ഹലാല്‍ ലവ് സ്റ്റോറില്‍ തുടങ്ങിയ സിനിമകളിലാണ് അബ്ദുള്‍ നാസര്‍ പ്രധാനവേഷങ്ങളില്‍ എത്തിയിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍