ബസ്സാഡ് എന്ന പുതിയ എസ് യു വിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ. സെവൻ സീറ്റർ എസ് യു വിയെയാണ് ജനീവ ഓട്ടോ ഷോയിൽ ടാറ്റ അവതരിപ്പിച്ചത്. പ്രീമിയം ഫീച്ചരുകൾ അടങ്ങുന്ന ആഡംബര എസ് യുവിയായാണ് ടാറ്റ ബസ്സാഡ് വിപണിയിൽ എത്തുന്നത്.
ജാഗ്വോർ, ലാൻഡ് റോവർ എന്നീ കാറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ടാറ്റയുടെ ഒമേഗ ആർക്കിട്ടെക്ട് എന്ന നിർമ്മാണ ശൈലിയിലാണ് ബസ്സാഡ് ഒരുക്കിയിരിക്കുന്നത്. ടാറ്റയുടെ പ്രീമിയം എസ് യു വിയായ ഹാരിയറിലും ഇതേ സാങ്കേതിക വിദ്യ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹാരിയറിനോട് സാമ്യം തോന്നുന്ന രൂപഘടന തന്നെയാണ് ബസ്സാർഡിനും ഉള്ളത്.
ഹാരിയറിലേതിന് കിടപിടിക്കുന്ന ഇന്റീരിയറും വഹനത്തിൽ കാണാൻ സാധിക്കും. ടാറ്റാ ഹാരിയറിൽ ഉപയോഗിച്ചിരിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ബസ്സാഡിലും കരുത്ത് പകരുന്നത്. സിക്സ് സ്പീഡ് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലും, സിക്സ് സ്പീഡ് ടോര്‍ക്ക് കൺവേര്‍ട്ടബിൾ ഓട്ടേമറ്റിക്ക് ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാകും.