സാംസങ്ങിന്റെ പുതുവര്‍ഷ സമ്മാനം; തകര്‍പ്പന്‍ ഫീച്ചറുകളുമായി ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16ജിബി വേരിയന്റ് !

Webdunia
ബുധന്‍, 3 ജനുവരി 2018 (10:17 IST)
ഉപഭോക്താക്കള്‍ക്ക് പുതുവത്സരസമ്മാനവുമായി സാംസങ്ങ്. ഗാലക്‌സി ഓണ്‍ സീരീസ് പരമ്പരയിലുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16ജിബി വേരിയന്റാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. മുമ്പ് വിപണിയിലെത്തിയ ഗാലക്‌സി ഓണ്‍ നെക്സ്റ്റിന്റെ ഫീച്ചറുകളുമായാണ് ഈ മോഡലും വിപണിയിലേക്കെത്തുന്നത്. 10,999 രൂപയാണ് ഫോണിന്റെ വില.
 
ഫ്‌ളിപ്കാര്‍ട്ട് 2018 മൊബൈല്‍സ് ബോണാസ വില്‍പനയില്‍ ഈ  ഫോണ്‍ 9,999 രൂപയ്ക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജനുവരി മൂന്നു മുതലാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണിന്റെ വില്‍പന ആരംഭിക്കുക. റിയര്‍ ക്യാമറ സെന്‍സറില്‍ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് എന്ന സവിശേഷതയാണ് ഈ ഫോണിന്റെ മുഖ്യ ആകര്‍ഷണം.
 
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമായെത്തുന്ന ഈ ഫോണില്‍  3000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3ജിബി റാം, മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ വര്‍ധിപ്പിക്കാവുന്ന 16ജിബി ഇന്റേണല്‍ സ്റ്റോറേജ് , 13എം‌പി റിയര്‍ ക്യാമറ, 8എം‌പി സെല്‍ഫി ക്യാമറ,4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article