12 എം പി ഡ്യുവല്‍ സെല്‍ഫി ക്യാമറ, 256 ജി ബി സ്റ്റോറേജ് !; ഓപ്പോ എഫ് 5 വിപണിയിലേക്ക്

വ്യാഴം, 19 ഒക്‌ടോബര്‍ 2017 (09:48 IST)
മറ്റൊരു തകര്‍പ്പന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ. ഓപ്പോ എഫ് 5 എന്ന പേരില്‍ വിപണിയിലെത്തുന്ന ഈ പുതിയ ഫോണ്‍ ഓക്ടോബര്‍ 26ന് ഫിലിപ്പെന്‍സിലും നവംബര്‍ 2ന് ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. A1 സെല്‍ഫി ടെക്‌നോളജിയിലാണ് ഈ ഫോണ്‍ എത്തിച്ചേരുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയുമായാണ് ഈ ഫോണ്‍ എത്തുകയെന്ന് ജി‌എസ്‌എം അറീന റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ആറ് ഇഞ്ച് ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണില്‍ 20എംപി റിയര്‍ ക്യാമറയായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 SoC, 6ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64ജിബി ഇന്റേണല്‍ സ്റ്റോറേജ് , 4000എംഎഎച്ച് ബാറ്ററി, 3.5എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഡ്യുവല്‍ ബ്രാന്‍ഡ് വൈഫൈ എന്നിവയും ഈ ഫോണില്‍ അടങ്ങിയിട്ടുണ്ട്.   
 
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടില്‍ എത്തുന്ന ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് A1 ബ്യൂട്ടി റെകഗ്നിഷന്‍.അതായത് ഒരു ഇമേജിലെ സ്‌കിന്‍ ടോണ്‍, വയസ്സ്, ലിംഗഭേതം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയായണ് A1. ഒരു സെല്‍ഫിയെ മനോഹരമാക്കുന്നതിന് മറ്റു മുഖചിത്രങ്ങളെ പ്രതിഭലിച്ച് ആധുനിക ലൈറ്റ്‌നിങ്ങ് വ്യവസ്ഥകള്‍ വിശകലനം ചെയ്യാനും ഈ സാങ്കേതിക വിദ്യ സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍