സാംസങ്ങിന് പണിയാകുമോ ? ജിയോണിയുടെ ഹൈ-എന്‍ഡ് ഫ്ളിപ് ഫോണ്‍ വിപണിയിലേക്ക് !

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (10:19 IST)
സാംസങ്ങിനു പിന്നാലെ തകര്‍പ്പന്‍ ഫ്ളിപ് ഫോണുമായി ജിയോണി. പ്രമുഖ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റായ TENAA യിലാണ് ജിയോണി W909 എന്ന ഫോണിന്റെ സവിശേഷതകള്‍ എത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ജിയോണി M7 പ്ലസിനെ പോലെയുള്ളാ പ്രീമിയം കോട്ടിങ്ങ് തന്നെയാണ് ഈ ഫോണിന്റെ റിയര്‍ പാനലിലും കാണാന്‍ കഴിയുന്നത്.
 
റിയര്‍ മൗണ്ടില്‍ ഫിങ്കര്‍പ്രിന്‍റ്സെന്‍സറും ഈ ഫോണിന്‍ കമ്പനി നല്‍കിയിട്ടുണ്ട്. 230 ഗ്രാം ഭാരമുള്ള ഈ ഫോണില്‍ 4.2 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേ, 1280X720 പിക്സല്‍ ഡിസ്പ്ലേ, 2.5GHz ഒക്ടാകോര്‍ പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 3000എംഎഎച്ച്‌, 8എംപി റിയര്‍ ക്യാമറ , 5എംപി സെല്‍ഫി ക്യാമറ എന്നീ ഫീച്ചറുകളുമുണ്ട്. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍