പ്ലാറ്റ്‌ഫോം ടിക്കറ്റിന് 30 രൂപ, ഹ്രസ്വ ദൂര വണ്ടികളുടെയും ചാർജ് വർധിപ്പിക്കും

Webdunia
വെള്ളി, 5 മാര്‍ച്ച് 2021 (12:45 IST)
റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ വില പത്ത് രൂപയിൽ നിന്നും 30 രൂപയാക്കി ഉയർത്തി. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ ചാർജിലും വർധന വരുത്തിയിട്ടുണ്ട്. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ ചാർജ് ഇതുവരെ 10 രൂപയായിരുന്നു. ഇതും 30 രൂപയാക്കി ഉയർത്തു. അനാവശ്യ യാത്രകൾ ഒഴിവാക്കാനാണ് തീരുമാനമാണെന്നാണ് റെയിൽവേ വിശദീകരണം.
 
കൊവിഡ് പശ്ചാത്തലത്തിൽ നിലവിൽ സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. നേരത്തെ സർവീസ് നടത്തിയിരുന്ന പാസഞ്ചർ,മെയിൽ,എക്‌സ്‌പ്രസ് വണ്ടികൾ സ്പെഷ്യൽ ആയാണ് ഓടുന്നത്. ഫെബ്രുവരി മുതൽ ഈ സർവീസുകളിൽ യാത്രാക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. സ്പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് അനുസരിച്ചാണ് പുതിയ വർധനവ്.

അനുബന്ധ വാര്‍ത്തകള്‍

Next Article