ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാത്ത യാത്ര ജൂൺ മുതൽ

വെള്ളി, 19 ഫെബ്രുവരി 2021 (15:19 IST)
ദീർഘദൂര ട്രെയിൻ സർവീസുകളിലെ ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാത്ത യാത്ര ജൂൺ മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത. ഐആർടിസി വെബ്‌സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസർവേഷൻ മെയ് 31 വരെയാക്കി നിജപ്പെടുത്തി.
 
ജൂൺ ഒന്ന് മുതൽ ജനറൽ കോച്ചുകളിൽ റിസർവേഷൻ ലഭ്യമല്ല. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍