മലബാർ എക്സ്‌പ്രെസ്സിലെ തീപിടുത്തം: കാസർഗോഡ് സ്റ്റേഷനിലെ കൊമേഴ്ഷ്യല്‍ സൂപ്പര്‍വൈസറെ സസ്‌പെന്റ് ചെയ്തു

ഞായര്‍, 17 ജനുവരി 2021 (13:17 IST)
മലബാര്‍ എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തമുണ്ടായതിൽ കാസര്‍കോട് സ്റ്റേഷനിലെ കൊമേഴ്ഷ്യല്‍ സൂപ്പര്‍വൈസറെ സസ്‌പെന്റ് ചെയ്ത് റെയിൽ‌വേ. ലഗേജ് വാനിൽ കയറ്റിയ ബൈക്കുകൾ തമ്മിൽ ഉരഞ്ഞാണ് തീപിടുത്തം ഉണ്ടായത് എന്ന കണ്ടെത്തലിനെ തുടർന്നാണ് കൊമേഴ്ഷ്യല്‍ സൂപ്പര്‍വൈസർക്കെതിരെ നടപടി സ്വീകരിച്ചത്. മംഗലാപുരം-രുവനന്തപുരം മലബാര്‍ എക്സ്‍പ്രസ്സ് വർക്കലയ്ക്ക് സമിപം എത്തിയതോടെയാണ് ലഗ്ഗേജ് വാനിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തീപിടിച്ച ബോഗി മറ്റു കോച്ചുകളില്‍ നിന്ന് വേഗത്തില്‍ വേര്‍പ്പെടുത്താന്‍ കഴിഞ്ഞത് അപകടം ഒഴിവാക്കി. തീയണച്ച് ഒൻപതരയോടെ ട്രെയിൻ യാത്ര തുടരുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍