സെൽടോസിലൂടെ അരങ്ങേറ്റം ഗംഭീരം, ഇനി 'കാർണിവൽ', കിയയുടെ പ്രീമിയം എംപിവി അടുത്തമാസം ഇന്ത്യയിലേക്ക് !

Webdunia
ശനി, 4 ജനുവരി 2020 (13:11 IST)
ഇന്ത്യയിൽ അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രതികരണമാണ് കിയ സെൽടോസിന് ലഭിച്ചത്. ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന എസ്‌യുവിയാണ് ഇപ്പോൾ സെൽടോസ് പിന്നാലെ പ്രീമിയം എംപിവിയെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ. അടുത്തമാസം ആദ്യം നടക്കുന്ന ഓട്ടോ എക്സ്‌പോയിൽ വാഹനത്തെ കിയ അവതരിപ്പിക്കും. ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള കിയയുടെ പ്ലാന്റിൽ വാഹനത്തിന്റെ നിർമ്മാണം നേരത്തെ ആരംഭിച്ചു.  
 
സെൽടോസിന് ശേഷം ഓരോ ആറുമാസത്തിലും പുതിയ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വിപണിയിൽ. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയുമായിട്ടായിരിക്കും കാർണിവലിന്റെ ഏറ്റുമുട്ടൽ. ഇന്നോവ ക്രിസ്റ്ററ്റയേക്കാൾ പ്രീമിയം ഫീച്ചറുകളുമായാണ് കാർണിവൽ എത്തുക. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഒന്നും ഇതേവരെ കിയ പുറത്തുവിട്ടിട്ടില്ല. 
 
കാർണിവലിന്റെ 6,7,8, സീറ്റർ വകഭേതങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടെങ്കിലും ഏത് പതിപ്പാണ് ഇന്ത്യയിൽ ആദ്യം എത്തുക എന്നത് വ്യക്തമല്ല. വാഹനത്തിന് അഞ്ച് വാതിലുകൾ ഉണ്ട് എന്നതിനാൽ യാത്രികർക്ക് ഏറെ സൗകര്യപ്രദമായിരിക്കും. ഡ്യുവൽ സൺറൂഫ് ഉൾപ്പടെയുള്ള അത്യാധുനിക സജ്ജികരണങ്ങളുമായാണ് വാഹനം എത്തുക. 200 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article