കരുത്തൻ ലുക്കിൽ കിയ, മെയ് 20ന് ഇന്ത്യയിലേക്ക് !

Webdunia
ശനി, 18 മെയ് 2019 (16:33 IST)
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യൻ വാഹന വിപണിയിൽ കരുത്തുകാട്ടാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയി പുറത്തിറക്കുന്ന വാഹനത്തിന്റെ ആദ്യ വാഹനത്തിന്റെ രേഖാചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ കിയ. എസ് യു വിയെയാണ് കിയ ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.  
 
2018ലെ ഓട്ടോ എക്സ്‌പോയിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ് പി എന്ന കൺസെപ്‌റ്റ് മോഡലിനോട് സാമ്യമുള്ള രേഖാചിത്രമാണ് കിയ പുറത്തുവിട്ടിരിക്കുന്നത്. കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്ന അഗ്രസീവ് ഡിസൈനാണ്` വാഹനത്തിന് നൽകിയ്രിക്കുന്നത്. 
 
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ഡിസൈൻ ശൈലിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കടുവയുടെ മൂക്കിന് സമാനമെന്ന് തോന്നിക്കുന്ന പ്രത്യേക ഡിസൈനിലുള്ള ഗ്രില്ലാണ് വാഹനത്തിന് അഗ്രസീവ് ലുക്ക് നൽകുന്നതിലെ പ്രധാന ഘടകം. നിണ്ടുപാരന്ന ബോണറ്റും എലി ഇ ഡി ഹെഡ് ലാമ്പുകളും ഈ ഗാംഭീര്യം വർധിപ്പിക്കുന്നു.
 
ഷാർപ്പ് സ്ട്രോങ് ലൈനുകൾ വാഹനത്തിന്റെ ബോഡിയിൽ ഉടനീളം കാണാൻ സാധിക്കും. എസ് യുവിയിലേക്ക് ആധുനികത സമ്മേളിക്കുകയാണ് കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന എസ് യു വിയിൽ എന്ന് കിയയുടെ സ്റ്റൈലിംഗ് മേധാവി ബ്യുണ്ട് ചുൽ ജുഹ് വ്യക്തമാക്കി. ജൂൺ 20ന് വാഹനം ഇന്ത്യയിൽ അവഹരിപ്പിക്കും. ആന്ധ്രാപ്രദേശിലെ അനന്തപുരിലെ പ്ലാന്റിലാണ് വാഹനം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article