ക്രമം തെറ്റിയ ആർത്തവമാണോ പ്രശ്നം ? സിംപിളായ ഈ നാട്ടുവിദ്യകൾ നിങ്ങളെ സഹായിക്കും !

ശനി, 18 മെയ് 2019 (13:57 IST)
ക്രമം തെറ്റിയ ആർത്തവം പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ്. സ്ത്രീകളിൽ ചില രോൽഗങ്ങളുടെ ലക്ഷണമായി ക്രമം തെറ്റിയ ആർത്തവം ഉണ്ടാവാറുണ്ട്. എന്നാൽ മിക്ക സ്ത്രീകളിലും ശാരീരിക മാനസിക അവസ്ഥകളാണ് ആർത്തവം ക്രമം തെറ്റുന്നതിന് പ്രധാന കാരണം. ഇത് പരിഹരിക്കാൻ വീട്ടിൽ തന്നെ ചില വിദ്യകൾ ഉണ്ട്. ആരോഗ്യകരമായ ആ നാട്ടു വിദ്യകളാണ് ഇനി പറയുന്നത്.
 
ക്രമം തെറ്റിയ ആർത്തവം പരിഹരിക്കാൻ ഏറ്റവും നല്ല ഒരു ഔഷധമാണ് മഞ്ഞൾ. മഞ്ഞൾ ഏറ്റ് രീതിയിൽ ഉള്ളിൽ ചെല്ലുന്നതും ഗുണം ചെയ്യും. ഹോർമോണുകളുടെ അളവിനെ ക്രമപ്പെടുത്താനും കഴിവുണ്ട് മഞ്ഞളിന്. ഇതാണ് ആർത്തവം ക്രമപ്പെടുത്താൻ സാഹായിക്കുന്നത്. 
 
പപ്പായ മിക്ക തൊടികളിലും ഉണ്ടാകുന്ന ഒരു പഴമാണ്. നന്നായി പഴുക്കാത്ത പാപ്പായ കഴിക്കുന്നത് ആർത്തവത്തെ ക്രമപ്പെടുത്തും. ആർത്തവ സംബന്ധമായ പ്രശനൺഗൾ ചെറുക്കുന്നതിന് ഇഞ്ചിയും ഒരു ഉത്തമ ഔഷധമാണ്. അർത്തവം വൈകുന്നതിനെ ഇത് ഒഴിവക്കും. ചെറു ചൂടുവെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നതാണ് നല്ലത്.
 
ക്രമം തെറ്റിയ ആർത്തവം പരിഹരിക്കാനുള്ള മറ്റൊരു വഴിയാണ് ജീരകം. ജീരകം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം ആ വെള്ളം കുടിക്കുന്നത് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കും. മുന്തിരി കഴിക്കുന്നതും പാല് കുടിക്കുന്നതും ആർത്തവത്തിലെ താളപ്പിഴകൾ ഒഴിവാക്കാൻ സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍