SSLC Results: എസ്എസ്എൽസി പരീക്ഷാഫലം നാളെ, എങ്ങനെ അറിയാം?

അഭിറാം മനോഹർ

വ്യാഴം, 8 മെയ് 2025 (12:24 IST)
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വൈകീട്ട് 3 മണിക്ക് പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.
 
sslcexam.kerala.gov.in, results.kite.kerala.gov.in തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നും പരീക്ഷാഫലങ്ങള്‍ അറിയാനാകും. എസ്എസ്എല്‍സി പരീക്ഷാഫലങ്ങള്‍ ലഭിക്കുന്ന വെബ്‌സൈറ്റുകള്‍ ഏതെല്ലാമെന്ന വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുന്നതെയുള്ളു. ഡിജിലോക്കര്‍ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാനുള്ള സൗകര്യം ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്.
 
https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളാണ് കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ ഉപയോഗിച്ചത്. വിദ്യഭ്യാസമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഫലപ്രഖ്യാപനം നടത്തിയാലുടന്‍ റിസള്‍ട്ട് ഓണ്‍ലൈനില്‍ ലഭ്യമാകും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍