രാജ്യത്ത് സ്വർണവില ആറുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ: ഇന്ന് കുറഞ്ഞത് പവന് 320 രൂപ

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (18:28 IST)
രാജ്യത്ത് സ്വർണവില ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.16 ശതമാനം കുറഞ്ഞ് 49,231 രൂപയായി. ദേശീയതലത്തിൽ ഒരാഴ്ചയ്ക്കിടെ സ്വർണവില പവന് 1,500 രൂപയാണ് കുറഞ്ഞത്.
 
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 420 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 4580 രൂപയും പവന് 36,640 രൂപയുമായി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article