സംസ്ഥാനത്ത് സ്വർണവില താഴേയ്ക്ക്

Webdunia
ബുധന്‍, 27 ജൂലൈ 2022 (15:05 IST)
സംസ്ഥാനത്ത് ബുധനാഴ്ചയും സ്വർണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,645 രൂപയും പവന് 37,160 രൂപയുമായി.
 
രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇടിഞ്ഞത്. ജൂലൈ 5ന്  ഗ്രാമിന് 4810 രൂപ വരെ സ്വർണവില ഉയർന്നിരുന്നു. ജൂലൈ 21ന് ഇത് ഗ്രാമിന് 4,600 നിലവാരത്തിലേക്ക് താഴുകയും ചെയ്തിരുന്നു. യുഎസ് ഫെഡ് നിരക്കുകൾ പുറത്തുവരാൻ ഇരിക്കുന്നതാണ് സ്വർണ്ണവിലയിലെ കയറ്റിറക്കങ്ങൾക്ക് കാരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article