സാമ്പത്തിക നില മെച്ചപ്പെട്ട സംസ്ഥാനമല്ല കേരളം. എങ്കിലും ജനക്ഷേമം കണക്കിലെടുത്ത് ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ഇത്തവണയും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 14 ഇനങ്ങൾ ഉള്ള ഭക്ഷ്യക്കിറ്റാണ് ഇക്കുറി വിതരണം ചെയ്യുക. തുണിസഞ്ചിയുൾപ്പെടുന്ന വിതരണക്കിറ്റിന് 425 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.