‘നിങ്ങൾക്ക് ബാങ്ക് അക്കൌണ്ടിൽ നിന്നും റിവാർഡ് പോയിന്റുകൾ ലഭിച്ചിരിക്കുന്നു‘, സന്ദേശം വിശ്വസിച്ച് ക്ലിക്ക് ചെയ്താൽ സെക്കന്റുകൾകൊണ്ട് പണം നഷ്ടമാകും !

Webdunia
ചൊവ്വ, 8 ജനുവരി 2019 (16:47 IST)
ബാങ്ക് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള തട്ടിപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. ഫോണുകളിൽ വരുന്ന പല സന്ദേശങ്ങളും ബാങ്കുകൾ അയച്ചത് തന്നെ എന്ന് വിശ്വസിച്ച് തുറന്നാൽ സെക്കന്റുകൾകൊണ്ട് നമ്മുടെപണം നഷ്ടമാകും.
 
എ ടി എം കാർഡ്  ഉപയോഗത്തിന് റിവാർഡ്  പോയന്റുകളിൾ ലഭിച്ചിട്ടുണ്ടെന്നും അത് റെഡീം ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യൂ എന്ന തരത്തിലാണ് ഇപ്പോൾ അധികം തട്ടിപ്പ് മെസേജുകളും വരുന്നത്. സാമ്പത്തിക വർഷാവസാന സമയത്താണ് ഇത്തരം തട്ടിപ്പ് മെസേജുകൾ അധികവും വരിക. ഈ സമയത്ത് ബാങ്കുകളും റിവാർഡ് പോയന്റുകൾ സംബന്ധിച്ച് സന്ദേശങ്ങൾ അയക്കും എന്നതിനാലാണ് ഇത്.    
 
എന്നാൽ ഇതിനെ തിരിച്ചറിയാനുള്ള ഒരു മാർഗം ബാങ്ക് നമ്മുടെ പെഴ്സണൽ ഡിറ്റൈൽ‌സ് ചോദിക്കില്ല എന്നതാണ്. പാസ്‌വേർഡുകൾ, എടിം എം പിൻ, സി വി വി, ക്രഡിറ്റ് കാർഡ് പിൻ എന്നിവ ഒരിക്കലും ബാങ്കുൾ ചോദിക്കില്ല. ഇത്തരം കെണികളിൽ പെട്ട നിരവധി പേർക്കാണ് പണം നഷ്ടമായിട്ടുള്ളത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള പേഴ്സണൽ ബാങ്കിംഗ് വിശദാംശങ്ങൾ ബാങ്ക് ജീവനക്കാരാണെന്ന്  അവകാശപ്പെട്ടാൽപോലും ആരുമായും പങ്കുവക്കരുത് എന്ന് കർശന നിർദേശം ബാങ്കുകൾ ഉപയോ;ക്താക്കൾക്ക് നൽകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article