ആറാം സ്ഥാനത്ത് നിന്ന് ഒമ്പതാം സ്ഥാനത്തേക്ക്, അംബാനിയുടെ ആസ്‌തി 6.8 ബില്യൺ ഡോളർ കുറഞ്ഞു

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (11:51 IST)
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ മുകേഷ് അംബാനി ഫോബ്‌സിന്റെ കോടീശ്വര പട്ടികയില്‍ ആറാം സ്ഥാനത്ത് നിന്നും ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാമ്പാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ടതിനെ തുടർന്ന് റിലയൻസിന്റെ ഓഹരി വിലയിൽ ഒമ്പതുശതമാനത്തിന്റെ ഇടിവുണ്ടായതാണ് ഇതിന് കാരണം.
 
കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയില്‍ ആറാമതായിരുന്നു അംബാനിയുടെ സ്ഥാനം. ഫോബ്‌സിന്റെ തത്സമയ പട്ടികപ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യൺ ഡോളർ കുറഞ്ഞ് 71.5 ബില്യണായി. ബിഎസ്ഇയിലാകട്ടെ ഓഹരി വില 8.62ശതമാനം(177 രൂപ)താഴ്ന്ന് 1,877 നിലവാരത്തിലുമെത്തി. കമ്പനിയുടെ വിപണിമൂല്യത്തില്‍ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്.
 
നേരത്തെ വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം നടത്തിയതിനെ തുടർന്ന് കമ്പനിയുടെോഹരൊഇ വില 2369 രൂപവരെ ഉയര്‍ന്നിരുന്നു. മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയില്‍നിന്നായിരുന്നു ഈ കുതിപ്പ്.

അനുബന്ധ വാര്‍ത്തകള്‍

Next Article