യുഎസ് കമ്പനിയായ ആമസോണ്‍ കഴിഞ്ഞവര്‍ഷം ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡിന്റെ 49ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചര്‍ റീട്ടെയിലില്‍ 5 ശതമാനം ഓഹരിയും ലഭിച്ചിരുന്നു. ഫ്യൂച്ചർ കമ്പനി റിലയൻസുമായി നടത്തുന്ന പുതിയ ഇടപാട് അന്നത്തെ കരാറിന്റെ ലംഘനമാണെന്നും ചൂണ്ടികാണിച്ച് ആമസോണാണ് സിങ്കപ്പൂർ ആർബിട്രേഷനെ സമീപിച്ചത്. ഇതിനെ തുടർന്ന് ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതി ഞായറാഴ്ച ഉത്തരവിട്ടിരുന്നു.