ജിയോ മാതൃകയിൽ റീട്ടെയിലിലും കൈവെക്കാനൊരുങ്ങി റിലയൻസ്, സമാഹരിക്കുന്നത് 63,000 കോടി രൂപ

വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (12:32 IST)
ജിയോ പ്ലാറ്റ്‌ഫോംസിന്റെ മാതൃകയിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിലും നിക്ഷേപം സ്വീകരിക്കാനൊരുങ്ങി മുകേഷ് അംബാനി. ഇതിനായി ജിയോ പ്ലാറ്റ്‌ഫോമിൽ നിക്ഷേപം നടത്തിയ 13 കമ്പനികളെയും റിലയൻസ് സമീപിച്ചതായാണ് റിപ്പോർട്ട്.
 
റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന്റെ 15 ശതമാനം ഉടമസ്ഥാതാവകാശം കൈമാറാനാണ് റിലയൻസ് ഉദ്ദേശിക്കുന്നത്. ഇതിനായി 63,000 കോടി രൂപയാകും സമാഹരിക്കുക. യുഎസ് അസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് ഇതിനകം 7,500 കോടി രൂപ നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുണ്ട്.
 
കെകെആറുമായി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതുസംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഈ മാസം അവസാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫേസ്‌ബുക്ക് ഉൾപ്പടെ 13 കമ്പനികളാണ് 0 ബില്യണ്‍ ഡോളര്‍ ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപിച്ചിട്ടുള്ളത്. കമ്പനിയുടെ 30 ശതമാനം ഓഹരികളാണ് ഇവർക്ക് ലഭിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍