ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത ഇടിവ്. മുംബൈ ഓഹരി വിപണി സൂചികയായ സെൻസെക്‌സ് ആയിരം പോയിന്റ് ഇടിവ് രേഖപ്പെറ്റുത്തി. ദേശീയ സൂചികയായ നിഫ്റ്റി 15,000 പോയിന്റിന് താഴെയാണ് വ്യാപാരം നടക്കുന്നത്.
നേരത്തെ അമേരിക്കൻ ഓഹരിവിപണിയായ വാൾസ്ട്രീറ്റിൽ കനത്ത ഇടിവ് രേഖപ്പെട്ടുത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഏഷ്യൻ വിപണികളും നഷ്ടം രേഖപ്പെടുത്തിയത്. ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളെയാണ് ഇടിവ് കാര്യമായി ബാധിച്ചത്.