ചരിത്രകുതിപ്പ് തുടർന്ന് വിപണി, ആദ്യമായി 52,000 പോയിന്റ് പിന്നിട്ടു
തിങ്കള്‍, 15 ഫെബ്രുവരി 2021 (13:13 IST)
ചരിത്രത്തിൽ ആദ്യമായി ബോംബെ ഓഹരി സൂചിക 52,000 കടന്നു. ഇന്ന് വ്യാപരത്തുടക്കത്തിലുണ്ടായ കുതിപ്പിനെ തുടർന്നാണ് വിപണി പുതിയ നേട്ടങ്ങൾ കയ്യടക്കിയത്.
രാവിലെ 597 പൊയിന്റ് ഉയർന്ന സെൻസെക്‌സ് 52,141ലെത്തി. ബാങ്കിങ്,ഫിനാൻഷ്യൽ ഓഹരികളാണ് കാര്യമായ ലാഭമുണ്ടാക്കിയത്. ഈ മാസം മൂന്നിനാണ് സെൻസെക്‌സ് ആദ്യമായി അൻപതിനായിരം കറ്റന്നത്. ഫെബ്രുവരി എട്ടിന് സൂചിക 51,000 കടന്നു.