ധനകാര്യ ഓഹരികളിൽ കുതിപ്പ്: സെൻസെക്‌സ് വീണ്ടും 60,000 കടന്നു, നി‌ഫ്‌റ്റി 17,900

Webdunia
ബുധന്‍, 5 ജനുവരി 2022 (17:07 IST)
തുടക്കത്തിലെ ചാഞ്ചാട്ടത്തെ അതിജീവിച്ച് നാലാം ദിവസവും മികച്ച നേട്ടത്തിൽ സൂചികകൾ ക്ലോസ് ചെയ്‌തു. കൊവിഡ് നിയന്ത്രണങ്ങൾ പ്രതീക്ഷിച്ചതിലും നേരത്തെ പിൻവലിക്കുമെന്ന പ്രതീക്ഷയും ഒമിക്രോൺ അപകടകാരിയല്ലെന്ന വിശ്വാസവുമാണ് വിപണിയെ സ്വാധീനിച്ചത്.
 
സെന്‍സെക്‌സ് 367.22 പോയന്റ് ഉയര്‍ന്ന് 60,223.15ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തില്‍ 17,925.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്ആഗോളതലത്തില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഉത്തജേന നടപടികളില്‍നിന്ന് കേന്ദ്ര ബാങ്കുകള്‍ പിന്മാറുന്നത് വൈകിപ്പിച്ചേക്കുമെന്ന സൂചനകളും വിപണിയുടെ കുതിപ്പിനിടയാക്കി.
 
ഐടി, ഫാര്‍മ, പവര്‍ സൂചികകള്‍ ഒഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.36ശതമാനവും നേട്ടമുണ്ടാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article