മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 653 പേർക്കും ഡൽഹിയിൽ 464 പേർക്കും പുതിയ വകഭേദം കണ്ടെത്തി. 185 കേസുകളുള്ള കേരളമാണ് പട്ടികയിൽ മൂന്നാമത്. രാജ്യത്ത് 24 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.