ഒമിക്രോൺ: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും 75 പേർ

ചൊവ്വ, 4 ജനുവരി 2022 (17:26 IST)
സംസ്ഥാനത്ത് ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം.കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75 പേർ വീതവും തുറസ്സായ സ്ഥലങ്ങളിൽ 150 വീതവുമായി പരിമിതപ്പെടുത്താനാണ് തീരുമാനം.
 
എല്ലാ രാജ്യങ്ങളില്‍നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളിൽ  ശക്തിപ്പെടുത്തും. കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
 
നിലവിൽ 181 ഒമിക്രോൺ ബാധിതരാണ് സംസ്ഥാനത്തുള്ളത്.സംസ്‌ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സീൻ നൽകി. കുട്ടികൾക്ക് വാക്‌സീൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുന്നു. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍