നാലു ദിവസം മുൻപ് യുഎസിൽ ഒരു ദിവസം 5,90,000 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഇരട്ടിയോളമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഡെൽറ്റ വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ മെയിൽ 4,14,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത ഉയർന്ന കൊവിഡ് നിരക്ക്.