സെൻസെക്‌സിൽ 673 പോയന്റ് നേട്ടം: നി‌ഫ്‌റ്റി 17,800 കടന്നു

ചൊവ്വ, 4 ജനുവരി 2022 (16:39 IST)
പുതുവർഷത്തിലെ രണ്ടാംദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു. ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. 
 
സെൻസെക്‌സ് 672.71 പോയന്റ് ഉയര്‍ന്ന് 59,855.93ലും നിഫ്റ്റി 179.60 പോയന്റ് നേട്ടത്തില്‍ 17,805.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളവിപണിയിലെ നേട്ടമാണ് വിപണിയിലും പ്രതിഫലിച്ചത്.എന്‍ടിപിസി, ഒഎന്‍ജിസി, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.
 
മെറ്റല്‍, ഫാര്‍മ സൂചികകള്‍ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ നേട്ടമുണ്ടായില്ല. സ്‌മോള്‍ ക്യാപ് സൂചികയാകട്ടെ 0.39ശതമാനം ഉയര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍