വിൽപ്പന സമ്മർദ്ദം: സെൻസെക്‌സിൽ 800 പോയന്റ് ചാഞ്ചാട്ടം, 17000 തകരാതെ നിഫ്റ്റി

വെള്ളി, 24 ഡിസം‌ബര്‍ 2021 (17:49 IST)
കടുത്ത ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 69 പോയിന്റ് നഷ്ടത്തില്‍ 17,003-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 190 പോയിന്റ് നഷ്ടത്തോടെ 57,124-ലും ക്ലോസ് ചെയ്‌തു. രണ്ട് ദിവസത്തെ ഇടവേള മുന്നിൽ കണ്ടുള്ള ലാഭമെടുപ്പാണ് അനുകൂലമായ ആഗോള സാഹചര്യത്തിലും വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്യാൻ ഇടയാക്കിയത്.
 
ഐടി ഒഴികെ എല്ലാ വിഭാഗം സൂചികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ഫാര്‍മ, ധനകാര്യം വിഭാഗം ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്. മിഡ് ക്യാപ്,സ്മോൾ ക്യാപ് ഓഹരികൾ 0.5 മുതൽ 1 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍