‌സെൻസെക്‌സിൽ 611 പോയന്റ് നേട്ടം, നിഫ്റ്റി 16,900ന് മുകളിൽ

ബുധന്‍, 22 ഡിസം‌ബര്‍ 2021 (17:14 IST)
തുടർച്ചയായ രണ്ടാം ദിവസവും മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌ത് വിപണി. സെന്‍സെക്‌സ് 611.55 പോയന്റ് ഉയര്‍ന്ന് 56,930.56ലും നിഫ്റ്റി 184.70 പോയന്റ് നേട്ടത്തില്‍ 16,955.50ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 
 
ആഗോളവിപണികളിലെ തിരിച്ചുവരവാണ് രാജ്യത്തെ സൂചികകളിലും പ്രകടമായത്. മികച്ച ഓഹരികള്‍ വാങ്ങാന്‍ ചെറുകിട നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതും വിപണിയില്‍ പ്രതിഫലിച്ചു. അതേസമയം, ആഗോളതലത്തില്‍ ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാൽ വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ തുടരുകയാണ്.
 
ഓട്ടോ, ബാങ്ക്, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, മെറ്റല്‍ സൂചികകള്‍ 1-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഒരുശതമാനംവീതം നേട്ടമുണ്ടാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍