18,000 തിരിച്ചുപിടിച്ച് നിഫ്റ്റി: സെൻസെക്‌സിൽ 650 പോയന്റ് നേട്ടം

Webdunia
തിങ്കള്‍, 10 ജനുവരി 2022 (16:21 IST)
വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ മികച്ച നേട്ടത്തോടെ 18,000 തിരിച്ചുപിടിച്ച് നിഫ്‌റ്റി.പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, വൈദ്യുതി തുടങ്ങിയ മേഖലയിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. 
 
സെൻസെക്‌സ് 650.98 പോയന്റ് ഉയര്‍ന്ന് 60,395.63ലും നിഫ്റ്റി 190.60 പോയന്റ് നേട്ടത്തില്‍ 18,003.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ മൂന്നാം പാദഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതാണ് കൊവിഡ് വ്യാപനത്തിനിടയിലും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകിയത്.വായ്പയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയാണ് ബാങ്ക് ഓഹരികളിലെ നേട്ടത്തിന് കാരണം.
 
മിക്കവാറും സെക്‌ടറൽ സൂചികകൾ ഇന്ന് നേട്ടത്തിലായിരുന്നു.പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, പവര്‍, ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ 1-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.7-1ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article