2022ലും ഐപിഒ തകർക്കും: കാത്തിരിക്കുന്നത് എൽഐ‌സി ഉൾപ്പടെ 70ലേറെ കമ്പനികൾ

വെള്ളി, 7 ജനുവരി 2022 (18:54 IST)
ഐപിഒ വിപണിയിൽ 2021ലെ തരംഗം ആവർത്തിക്കാൻ സാധ്യത. മുൻവർഷത്തേക്കാൾ കൂടുതൽ കമ്പനികൾ 2022ൽ ഐപിഒ‌യുമായി എത്തുന്നുണ്ട്. വിപണിയില്‍ നിക്ഷേപകാഭിമുഖ്യം നിലനില്‍ക്കുന്നതിനാല്‍ അത് നേട്ടമാക്കാനാണ് കമ്പനികളുടെ ശ്രമം. ഇതിനകം 38 കമ്പനികൾക്ക് സെബി അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ.
 
എംക്യുര്‍ ഫാര്‍മസിക്യൂട്ടിക്കല്‍സ്, ഇഎസ്ഡിഎസ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ്, എജിഎസ് ട്രാന്‍സാക്ട് ടെക്‌നോളജീസ്, ട്രാക്‌സണ്‍ ടെക്‌നോളജീസ്, അദാനി വില്‍മര്‍,ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഗോ എയര്‍ലൈന്‍സ്, ആരോഹന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മൊബിക്വിക് സിസ്റ്റംസ് തുടങ്ങി 20ലധികം കമ്പനികൾ ആദ്യപാദത്തിൽ തന്നെ ഐപിഒ‌യുമായി എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഈ പാദത്തില്‍ ഐപിഒയുമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേടിഎം, സമൊറ്റോ, നൈക, സ്റ്റാര്‍ ഹെല്‍ത്ത്, പിബി ഫിന്‍ടെക് എന്നിവയുള്‍പ്പടെയുള്ള കമ്പനികള്‍ 2021ല്‍ ഇതുവരെ 1.3 ലക്ഷം കോടി രൂപയാണ് വിപണിയിൽ നിന്നും സമാഹരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍