സെൻ‌സെക്‌സ് 70,000ത്തിലേക്ക് കുതിക്കുമെന്ന് മോർഗൻ സ്റ്റാൻലി

ശനി, 20 നവം‌ബര്‍ 2021 (17:50 IST)
2022 ഡിസംബറോടെ സെൻസെക്‌സ് 77,000 നിലവാരത്തിലേക്കെത്തുമെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്. നിലവി‌ലെ നിലവാരത്തിൽ നിന്നും ഒരു വർഷത്തിൽ 17 ശതമാനത്തിന്റെ ഉണർവാണ് മോർഗൻ സ്റ്റാൻലി ഇന്ത്യൻ വിപണിയിൽ കാണുന്നത്.
 
കഴിഞ്ഞ 18 മാസം കുതിപ്പിന്റെ പാതയിലായിരുന്നു. അതുകൊണ്ടുതന്നെ താൽക്കാലികമായി വിപണിയിലെ നേട്ടം പരിമിതപ്പെടാൻ സാധ്യതയുണ്ടെന്നും മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നു. യുഎസിലെ നിരക്ക് വർധന. അസംസ്‌കൃത എണ്ണവിലയിലെ മുന്നേറ്റം, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്, കോവിഡിന്റെ മൂന്നാംതരംഗ സാധ്യത,രാജ്യത്തെ പലിശ നിരക്ക് വർധന എന്നിവയാണ് വിപണി നേരിടാനിരിക്കുന്ന വെല്ലുവിളികൾ.
 
നിരവധി തടസ്സങ്ങളുണ്ടെങ്കിലും ഘടനാപരമായി വിപണി ബുള്ളിഷ് ആണെന്നാണ് മോർഗന്റെ വിലയിരുത്തൽ. ഒരു വർഷത്തിൽ 30ശതമാനം ഉയർച്ചാസാധ്യതയും 20ശതമാനം തകർച്ചാ സാധ്യതയുമാണ് വിപണിയിലുണ്ടാകുക. അതായത് കരടികൾ വിപണിയിൽ ആധിപത്യംപുലർത്തിയാൽ 50,000 നിലവാരത്തിലേക്ക് സെൻസെക്‌സ് താഴാനും സാധ്യതയുണ്ട്.
 
2021 കലണ്ടർ വർഷത്തിൽ ഇതുവരെ സെൻസെക്‌സ് 25ശതമാനമാണ് ഉയർന്നത്. ബിഎസ്ഇ മിഡ് ക്യാപ് 45 ശതമാനവും സ്‌മോൾ ക്യാപ് 59ശതമാനവും നേട്ടമുണ്ടാക്കി.റിയാൽറ്റി, ലോഹം, ക്യാപിറ്റൽ ഗുഡ്‌സ് സൂചികകൾ 51 ശതമാനം മുതൽ 73ശതമാനംവരെയാണ് ഉയർന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍